Corona Virus;ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം
ന്യൂഡല്‍ഹി;കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി;കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.നിശാ ക്ലബ്ബുകള്‍,ജിം,സ്പാ തുടങ്ങിയവ മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതിന് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.വിവാഹങ്ങളും മറ്റ് പരിപാടികളും മാറ്റിവെയ്ക്കണമെന്നും കെജരിവാള്‍ ആവശ്യപെട്ടിട്ടുണ്ട്.
അന്‍പതിലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ മത സാമൂഹിക-സാംസ്ക്കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്.വിവാഹങ്ങള്‍ക്ക് വിലക്കില്ല എന്നാല്‍ സ്വമേധയാ നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപെട്ടത്.നേരത്തെ തന്നെ സ്കൂള്‍,കോളേജുകള്‍,സിനിമാ തീയറ്ററുകള്‍ എന്നിവ അടച്ചിരിക്കുകയാണ്.ഏഴ് കൊറോണ കേസുകളാണ് രാജ്യ തലസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ രണ്ട് പേര്‍ സുഖം പ്രാപിച്ചപ്പോള്‍ ഒരാള്‍ മരിച്ചു.
രാജ്യത്താകമാനം വിദേശികളടക്കം 110 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.അകെ രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.ഡല്‍ഹിക്ക് പുറമേ ഒരുമരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകയിലാണ്.കേരളം,കര്‍ണ്ണാടക,മാഹാരാഷ്ട്ര,പശ്ചിമ ബംഗാള്‍,ഉത്തര്‍പ്രദേശ്,തമിഴ്നാട്,ഗോവ,ബീഹാര്‍,തെലങ്കാന,ബീഹാര്‍ തുടങ്ങീ സംസ്ഥാനങ്ങളിലൊക്കെ കൊറോണ വ്യാപനം തടയുന്നതിനായി നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്.