ലോകമാകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസ്‌ സാമ്പത്തിക മേഖലയെ തകര്‍ത്തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാണിജ്യ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്,


രാജ്യത്തെ വ്യാപാര മേഖലയില്‍ നിര്‍ണ്ണായകമായ സ്ഥാനം ഉണ്ടായിരുന്നത് ചെറുകിട വ്യാപാരികള്‍ക്കാണ്.


വന്‍ കിട മാളുകളുടെ കടന്ന് വരവോടെ പ്രതിസന്ധിയില്‍ ആയ ചെറുകിട വ്യാപാരികള്‍ ഇപ്പോള്‍ ലോക്ക്ഡൌണ്‍ കാലത്ത് 
അനുഭവിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.


ഗ്രാമീണ മേഖലയില്‍ വളരെ സുപ്രധാന സ്ഥാനമാണ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നത്.


കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പ് വരുത്തി സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള കച്ചവടം ചെറുകിട വ്യാപാര 
സ്ഥാപനങ്ങള്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിയിട്ടില്ല,


Also Read:ഓഗസ്റ് 10 ആകുമ്പോഴേക്കും കോവിഡ് ബാധിതർ 20 ലക്ഷമാകും; രാഹുൽ ഗാന്ധി


എന്തായാലും രാജ്യത്തിന്‍റെ പൊതു സാമ്പത്തിക സ്ഥിതി മെച്ചപെടുന്നതോടെ തിരിച്ച് വരവിന് കഴിയുമെന്നാണ് 
ചെറുകിട വ്യാപാരികളും പ്രതീക്ഷിക്കുന്നത്.


കൂടുതല്‍ വ്യാപാരം ഓണ്‍ലൈന്‍ വഴിയായത് ഈ മേഖലയിലെ പ്രതിസന്ധിക്ക് ഒരു കാരണം ആയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ 
സര്‍ക്കാരുകളുടെ ഭഗത്ത് നിന്ന് അനിവാര്യമായിരിക്കുകയാണ്.