ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യപിച്ച രാജ്യവ്യാപക ലോക്ക്ഡൌണ്‍ കഴിഞ്ഞാലും വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഭ്യന്തര വ്യോമ സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫൊഴ്സ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


ഫ്ലൈറ്റ് സമയത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.മാസ്ക്,ഗ്ലൗസ് എന്നിവ യാത്രക്കാര്‍ കരുതണം.
ഓരോ ഗേറ്റിലും സനിടൈസര്‍ ഉണ്ടാകും.എല്ലാ വിമാനങ്ങളിലും ഇടവിട്ടുള്ള ഓരോ സീറ്റുകള്‍ ഒഴിച്ചിടേണ്ടാതായും വരും.
എന്നീ നിര്‍ദ്ദേശങ്ങള്‍ സിഐഎസ്എഫ് വ്യോമയാന മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.യാത്രക്കാരുടെ ക്വാറന്‍റൈന്‍ ചരിത്രം ആരായുന്നതിനും ഫ്ലൈറ്റ് ഒപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇങ്ങനെയുള്ളവരെ പ്രത്യേക ചെക്കിംഗ് പോയിന്റുകളില്‍ സ്ക്രീന്‍ ചെയ്യും.യാത്രക്കാര്‍ക്ക് പ്രത്യേക ചോദ്യാവലിയും നല്‍കും.യാത്രകാര്‍ സീറ്റുകളില്‍ എത്തിയാല്‍ ക്രൂ മെംബേര്‍സ് അവര്‍ക്ക് 
സാനിടൈസര്‍ നല്‍കും.വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ടെമ്പറേച്ചര്‍ പരിശോധിക്കും.പുതിയ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ വിമാന കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.
ലോക്ക്ഡൌണ്‍ നീട്ടിയതോടെ കൂടുതല്‍ കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പെടുത്തുന്നതിനും സാധ്യതയുണ്ട്.അന്താരാഷ്ട്ര തലത്തില്‍ പാലിക്കുന്ന മുന്‍കരുതലുകള്‍  കൂടി കണക്കിലെടുത്തുകൊണ്ടാണ് 
സിഐഎസ്എഫ്  നിര്‍ദേശങ്ങള്‍ നല്‍കിയത്.