New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 7,081  പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറുകളിൽ  264 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. നിലവിൽ രാജ്യത്ത്  83,913 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 570 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 0.24 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കുകളാണിത്.


ALSO READ: India COVID Update : രാജ്യത്ത് 7,145 പേർക്ക് കൂടി കോവിഡ് രോഗബാധ; 289 മരണങ്ങൾ കൂടി


അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ വിതരണം 137 കോടി കടന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ആകെ 137,37,66,189 വാക്‌സിൻ ഡോസുകളാണ്  വിതരണം ചെയ്തത്. ഇന്നലെ മാത്രം രാജ്യത്ത് ആകെ 69 ലക്ഷം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.


ALSO READ: Omicron | ഒമിക്രോണിന്റെ വ്യാപനം ഡെൽറ്റയേക്കാൾ വേ​ഗത്തിൽ; മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന


അതേ സമയം രാജ്യത്ത് ഒമിക്രോൺ കോവിഡ് വകഭേദം ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. : കോവിഡിന്റെ ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ ശക്തിപ്രാപിച്ചാൽ രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാംതരം​ഗത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. 


ALSO READ: Omicron | രാജ്യത്ത് ഫെബ്രുവരിയോടെ കോവിഡ് മൂന്നാംതരം​ഗത്തിന് സാധ്യതയെന്ന് പഠനങ്ങൾ


ഇന്ത്യയിൽ ഒമിക്രോൺ മൂന്നാം തരംഗം ഉണ്ടാക്കിയേക്കുമെന്നും എന്നാൽ അത് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നും നാഷണൽ കോവിഡ്-19 സൂപ്പർ മോഡൽ കമ്മിറ്റിയുടെ തലവൻ വിദ്യാസാഗർ പറഞ്ഞു. രാജ്യത്ത് ഇപ്പോൾ വലിയ തോതിൽ വാക്സിനേഷൻ നൽകിയതിനാൽ ഇത് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറവായിരിക്കാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.