New Delhi: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കാര്യമായ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

24 മണിക്കൂറില്‍ 15 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം സജീവ കേസുകളുടെ എണ്ണം 53,637 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ  കണക്കുകൾ വ്യക്തമാക്കുന്നു. നിലവില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  


കണക്കുകള്‍ പരിശോധിച്ചാല്‍ കൊറോണ വ്യാപനത്തില്‍ 33 ശതമാനം വര്‍ദ്ധനവാണ് കാണുന്നത്.  ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും  വര്‍ദ്ധിച്ചു.  . 1118 പേർക്കാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2,956 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.  ചൊവ്വാഴ്ച 1,118 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും അതിവേഗം വർദ്ധിക്കുകയാണ്. മെയ് 10 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇത്. 


കേരളം, തെലങ്കാന, ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലേയും കോവിഡ് കണക്കുകള്‍ കുത്തനെ ഉയരുകയാണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.