New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 9,283 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം (Union Health Ministry) പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 437 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയ് തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,11,481 ആണ്. ആകെ കോവിഡ് രോഗബാധിതരിൽ  ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 10,949 പേരാണ്. രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. അതേസമയം രാജ്യത്ത് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ 537 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്.


ALSO READ: Kerala Covid Update| ഇന്ന് മാത്രം 4972 പേര്‍ക്ക് കോവിഡ്,രോഗമുക്തി നേടിയവര്‍ 5978


ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്.  4972 പേര്‍ക്കാണ് ഇന്നലെ കേരളത്തിൽ  കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. 


ALSO READ: Delhi dengue cases | ഡൽഹിയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 7000ൽ അധികം പേർക്ക്


അതേസമയം രണ്ട് ഡോസ് കോവാക്സിൻ കോവിഡ് വാക്‌സിൻ രോഗബാധയിൽ നിന്ന് 50 ശതമാനം വരെ സുരക്ഷിതത്വം നൽകുമെന്ന് ലാൻസെറ്റ് ഇൻഫെക്ക്ഷ്യസ് ഡിസീസസ് ജേർണൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുമ്പ് നടത്തിയ പഠനത്തിൽ 77.8 ശതമാനം വരെ രോഗബാധയിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പാർശ്വഫലങ്ങൾ ഒന്നുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.


ALSO READ: COVID-19 | കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് വേണമെന്നതിന് ശാസ്ത്രീയ തെളിവുകളുടെ പിൻബലമില്ലെന്ന് ഐസിഎംആർ


 


ഏപ്രിൽ 15 മുതൽ മെയ് 15 വരെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) 2,714 ആശുപത്രി ജീവനക്കാർ രോഗലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ് നടത്തിയിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് നിലവിലെ പഠനം നടത്തിയിരിക്കുന്നത്. ഇതിൽ 80 ശതമാനം പേർക്കും രോഗബാധ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.