ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബെം​ഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

നിർമല സീതാരാമനുൾപ്പെടെ ആറ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി ഉത്തരവ്. കേന്ദ്ര മന്ത്രിയും മറ്റ് അഞ്ച് പേരും ചേർന്ന് ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ പണം തട്ടിയെന്ന ജനാധികാര സംഘർഷ് സംഘതനിലെ (ജെഎസ്പി) ആദർശ് അയ്യരുടെ പരാതിയിലാണ് നടപടി. കേന്ദ്ര മന്ത്രിയോടൊപ്പം ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കർണാടക ബിജെപി നേതാക്കളായ നളിൻ കുമാർ, ബി വൈ വിജയേന്ദ്ര എന്നിവർക്കെതിരെയും പരാതിയുണ്ട്.


Read Also: പുന്നമടക്കായലിൽ ഇന്ന് ആവേശ തിരയിളക്കം; ജലമാമാങ്കത്തിൽ ആരാകും ഒന്നാമൻ?


എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകൾ സമ്മർദ്ദ തന്ത്രമായി ചൂണ്ടികാട്ടി ആയിരക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റ് സ്ഥാപനങ്ങളെ നിർബന്ധിച്ചെന്നാണ് പരാതി. ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ബിജെപി നേതാക്കൾ പണമാക്കി മാറ്റി. രാഷ്ട്രീയ ആവശ്യങ്ങൾക്കായി അനധികൃത ഫണ്ട് ശേഖരിക്കാൻ ഇലക്ടറൽ ബോണ്ടുകൾ ഉപയോ​ഗിച്ചെന്നും പരാതിയിൽ പറയുന്നു.


കോടതി ഉത്തരവ് ബിജെപിയെ സമ്മർദ്ദത്തിലാക്കി. നിർമല രാജി വയ്ക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ആവശ്യപ്പെട്ടു. രാജി ബിജെപി ചോദിച്ച് വാങ്ങിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. 


രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനായി 2018 ജനുവരി രണ്ടിനാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട് ആവിഷ്കരിച്ചത്. എന്നാൽ 2024 ഫെബ്രുവരി 15ന് സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും അവയെ റദ്ദാക്കുകയും ചെയ്തു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.