12 ദിവസം പ്രായമായ കുഞ്ഞിനും കോവിഡ്...!!
12 ദിവസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു...
ഭോപ്പാല്‍: 12 ദിവസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു...
മധ്യപ്രദേശിലെ ഭോപ്പാലിലാണ് 12 ദിവസം പ്രായമുളള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കുഞ്ഞിന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കൊറോണ വൈറസ് ബാധയേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ശിശുവാണ് ഭോപ്പാലില്‍ നിന്നുള്ള 12 ദിവസം പ്രായമായ ഈ കുഞ്ഞ്.
അതേസമയം, ഗുജറാത്തിൽ കൊറോണ വൈറസ് ബാധിച്ച് 14 മാസം പ്രായമുള്ള കുട്ടി മരണമടഞ്ഞിരുന്നു. ഇതാണ് കൊറോണ വൈറസ് ബാധ മൂലം ഇന്ത്യയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രോഗി.