ഭോപ്പാല്‍: ഓക്​സിജന്‍ ദൗര്‍ലഭ്യത്തെ ത്തുടര്‍ന്ന്   4  കോവിഡ്​ രോഗികള്‍ക്ക് ദാരുണാന്ത്യം...


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യ പ്രദേശിലെ ഒരു  സ്വകാര്യ ആശുപത്രിയിലാണ് ഈ അതിദാരുണ സംഭവം അരങ്ങേറിയത്.  ദേവാസ്​ ജില്ലയിലെ അമാല്‍ട്ട ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലാണ്​ സംഭവം.
 
ഏഴുമണിക്കൂറോളം രോഗികള്‍ ഓക്​സിജന്‍ ലഭിക്കാതെ വലഞ്ഞതായാണ്​  റിപ്പോര്‍ട്ട്.  രോഗികളുടെ അവസ്ഥ ഗുരുതര മായതോടെ  അവരെ  വെന്‍റിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും നാലുപേരും മരിയ്ക്കുകയായിരുന്നു. 


ഓക്​സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കാനിടയായ സംഭവം വിവാദമായതോടെ  സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി.  ഓക്​സിജന്‍ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്​സിജന്‍ ലഭിക്കാതെയാണ്​ ഇവര്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.


സംഭവം ​അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക്​ 400 ഓക്​സിജന്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നതായും ഇതില്‍ 200 എണ്ണം ഉപയോഗിച്ചതായും ചീഫ്​ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. ശര്‍മ അറിയിച്ചു. ​