Covid 19 Alert : ചൈന ഉൾപ്പടെ 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ
Covid 19 Alert : 2023 ജനുവരി 1 മുതലാണ് ഈ നിബന്ധന നിലവിൽ വരുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ യാത്രയ്ക്ക് മുമ്പ് അപ്ലോഡ് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൈന ഉൾപ്പടെയുള്ള 6 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് കേന്ദ്രസർക്കാർ കൊവിഡ് പരിശോധന നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വൻതോതിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2023 ജനുവരി 1 മുതലാണ് ഈ നിബന്ധന നിലവിൽ വരുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ യാത്രയ്ക്ക് മുമ്പ് അപ്ലോഡ് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡിനെതിരായ ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച്ച മുതൽ വിമാനത്താവളങ്ങളിലെ പരിശോധന തുടങ്ങിയിരുന്നു. പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. അടുത്ത നാല്പത് ദിവസം രാജ്യത്ത് നിർണായകമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടെ വിലയിരുത്തൽ.
ALSO READ: നാസൽ വാക്‌സിന്റെ വിലയ്ക്ക് അംഗീകാരം നൽകി കേന്ദ്രം
സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. വിമാനത്താവളങ്ങളിലെ പരിശോധന സൌകര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി ദില്ലി വിമാനത്താവളം സന്ദർശിക്കും. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുതിയ കൊവിഡ് തരംഗത്തെ ചെറുക്കാൻ എല്ലാ രാജ്യം സജ്ജമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കരുതൽ വാക്‌സിനുകൾ സ്വീകരിയ്ക്കാൻ എല്ലാവരും വേഗത്തിൽ തയ്യാറാകണംമെന്നും പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 220.07 കോടി വാക്സിൻ ഡോസുകളാണ് നൽകിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...