Corbevax: കോര്‍ബെവാക്സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാം; അനുമതി നൽകി കേന്ദ്രം
കോവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് കോർബെവാക്സ് ഉപയോഗിക്കാൻ അനുമതി നൽകിയുള്ള സര്‍ക്കാര്‍ തീരുമാനം.
ന്യൂഡൽഹി: ബൂസ്റ്റർ ഡോസായി കോർബെവാക്സ് സ്വീകരിക്കാൻ അനുമതി നൽകി കേന്ദ്രം. കൊവിഷീൽഡ് അല്ലെങ്കിൽ കൊവാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് കോർബെവാക്സ് കരുതൽ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ആദ്യമായാണ് ബൂസ്റ്റർ ഡോസിനായി ഒരു വ്യത്യസ്ത വാക്സിൻ ഉപയോഗിക്കാൻ കേന്ദ്രം അനുമതി നൽകുന്നത്. കോവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് കോർബെവാക്സ് ഉപയോഗിക്കാൻ അനുമതി നൽകിയുള്ള സര്‍ക്കാര്‍ തീരുമാനം.
കോര്‍ബേവാക്സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കുന്നവർ കൊവിഷീല്‍ഡോ, കൊവാക്സീനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയാകണം. 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്ററായി സ്വീകരിക്കാം.
Covid Update: രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ആശങ്ക പടര്‍ത്തുകയാണ്. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളിലാണ്.
ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും തീവ്രമല്ലാത്തതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിൽ ഞായറാഴ്ച 2,423 കോവിഡ്-19 കേസുകളും 14.97 ശതമാനം പോസിറ്റീവ് നിരക്കും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച, ഇത് 2,311 COVID-19 കേസുകളും 13.84 ശതമാനം പോസിറ്റിവിറ്റി നിരക്കും ഒരു മരണവും രേഖപ്പെടുത്തി. എന്നാല്‍ ആഗസ്റ്റ് 8 ന് കേസുകള്‍ മൂവായിരത്തില്‍ അധികമായിരുന്നു.
ഉത്സവ സീസണ്‍ ആയതിനാല്‍ ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ കാട്ടുന്ന അലംഭാവം കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു എന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍, പൊതു സ്ഥലങ്ങളില്‍ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാന്‍ ഡല്‍ഹി സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് നിർദ്ദേശം നൽകി.
കൂടാതെ, നിരീക്ഷണം ശക്തമാക്കാനും ഐഎൽഐ ലക്ഷണങ്ങളും കോവിഡ് പോലുള്ള ലക്ഷണങ്ങളും ഉള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാണെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 12,751 പുതിയ കേസുകളും 42 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ 30% കേരളത്തില്‍ നിന്നാണ്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...