ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19) പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


കൂടാതെ, കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിര യോഗം ചേരുകയും വൈറസ് ബാധ തടയാന്‍ കൈക്കൊള്ളേണ്ട മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വൈറസിനെ ചെറുക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളും അതിന്‍റെ വിശദാംശങ്ങളും പ്രധാനമന്ത്രി വിലയിരുത്തുകയും ചെയ്തു.


അതേസമയം, രാജ്യത്ത് കൊറോണ വൈറസ് (COVID 19) ബാധിച്ചവരുടെ എണ്ണം 172 അയി. ഇന്ന് പുതിയതായി 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മരണങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 45 ആയി. കരസേനയില്‍ ഒരു കോവിഡ് 19 പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 34 വയസ്സുകാരനായ ലഡാക്ക് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.


ശ്രീനഗര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ, ജമ്മു കശ്മീരിലും ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.