New Delhi: രാജ്യത്ത് Covid-19 അതിവേഗം വ്യാപിക്കുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ  ആശങ്കയിലാക്കുകയാണ്...  അപകടകരമായ ഈ സാഹചര്യം മറികടക്കാന്‍  വീണ്ടും പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക ഇടപെടല്‍....  


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍  8ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (Prime Minister Narendra Modi) കൂടിക്കാഴ്ച  നടത്തും. വീഡിയോ കോൺഫറൻസിംഗ്   വഴിയാണ് അദ്ദേഹം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുക.  രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം  വര്‍ദ്ധിക്കുന്ന  അവസരത്തില്‍  സംക്രമണം തടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുക എന്നതാണ് ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.


അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍  റെക്കോര്‍ഡ്‌ പ്രതിദിന വൈറസ് കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  103,558  പുതിയ കേസുകളാണ് കഴിഞ്ഞ 24  മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. 


ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം  1,24,89,067  ആയി. അതേസമയം, സജീവമായ കേസുകളുടെ എണ്ണം 7.41 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,65,000  ആയി. 


Also read: Covid19: രാജ്യത്തെ ഈ രണ്ട് സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയർന്ന കൊറോണ കേസ്, ആശങ്ക പ്രകടിപ്പിച്ച് സർക്കാർ


രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ്  നിലവില്‍ കൊറോണ വ്യാപനം ഏറ്റവും ശക്തമായിരിയ്ക്കുന്നത്.    മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഗഢ്, ചണ്ഡീഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്‌,  ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍  വൈറസ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ദ്ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് കേസുകളിൽ 90%  ശതമാനവും  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 


Also read: Ram Setu: അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു


മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാന ങ്ങളില്‍ സ്ഥിതി  ഭയാനകമാണ്. മഹാരാഷ്ട്രയില്‍  കഴിഞ്ഞ 24 മണിക്കൂറില്‍ 57,074 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത്  ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് ബാധയുടെ   55.11 %വും  മഹാരാഷ്ട്രയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.