New Delhi: രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ് എന്നും  ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

വെല്ലുവിളി അവസാനിച്ചിട്ടില്ല,  ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും സ്വീകരിക്കണമെന്ന്  പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.  ഡല്‍ഹിയിലടക്കം രാജ്യത്തെ പലയിടങ്ങളിലും കോവിഡ്  കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ച് ചേര്‍ത്ത  മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി  ഇപ്രകാരം അഭിപ്രായപ്പെട്ടത്.


യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തുമ്പോള്‍ രാജ്യത്തെ സ്ഥിതി  ആശങ്കാജനകമല്ല. എന്നാല്‍,  വെല്ലുവിളി അവസാനിച്ചു എന്ന് കരുതാന്‍ സാധിക്കില്ല,  ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.  


Also Read:  IIT Madras: കോവിഡിന്‍റെ പിടിയില്‍ മദ്രാസ്‌ ഐഐടി, 111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, അടിയന്തിര നടപടികളുമായി അധികൃതര്‍


കോവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.  പ്രതിരോധ വാക്സിന്‍ വിതരണം  ത്വരിതപ്പെടുത്തണം, കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  അതിനായി സ്കൂളുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം എന്നും പ്രധാനമന്ത്രി പറഞ്ഞു.


ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നീ ഞങ്ങളുടെ തന്ത്രം ഒരുപോലെ ഫലപ്രദമായി നടപ്പിലാക്കണം.  മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളും  ശേഷിയും വർധിപ്പിക്കാനും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.


ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍  2,927 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ സജീവ കേസുകളുടെ എണ്ണം 16,279 ആയി ഉയർന്നു.



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.