രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിയമങ്ങൾ അനുസരിച്ച്, ഫിസിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണോ എന്ന് തീരുമാനിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. മുൻപ് കുട്ടികളെ സ്‌കൂളിൽ അയയ്‌ക്കണമെങ്കിൽ രക്ഷിതാക്കൾ രേഖാമൂലം സമ്മതം നൽകണമെന്ന മാർഗനിർദേശം നിർബന്ധമാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിഡ്ജ് കോഴ്‌സുകൾ തയ്യാറാക്കി, കൂടുതൽ പരി​ഗണന ആവശ്യമുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്, ഓരോ വിദ്യാർത്ഥിയും സിലബസിൽ ഉള്ള പുസ്തകങ്ങൾക്കപ്പുറം വായിക്കുന്നു എന്ന് ഉറപ്പുവരുത്തി, പരിഹാര പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ ഓൺലൈനിൽ നിന്ന് ക്ലാസ് റൂം പഠനത്തിലേക്കുള്ള സുഗമമായ പരിവർത്തനത്തിലും പരിഷ്‌ക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.


Also Read: Karipur: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 22 യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തത് 20 കിലോ സ്വർണം


2020 ഒക്ടോബർ 5-ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മുൻ മാർഗനിർദ്ദേശങ്ങൾ പ്രകാരം, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിർബന്ധമായും മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയും സമ്മതം വാങ്ങേണ്ടതുണ്ടായിരുന്നു. സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് നിലവിലുള്ള സ്‌കൂൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ (SoPs) ഈ പരിഷ്‌കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചേർക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read: ITR For Cryptocurrency | അടുത്ത വർഷം മുതൽ ക്രിപ്റ്റോകറൻസി വരുമാനം ഇൻകം ടാക്സ് റിട്ടേൺ ഫോമിൽ രേഖപ്പെടുത്തണം : റെവന്യു സെക്രട്ടറി


നേരത്തെ, അൺഎയ്ഡഡ് പ്രൈവറ്റ് അംഗീകൃത സ്കൂളുകളുടെ ആക്ഷൻ കമ്മിറ്റി, എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർത്ഥികൾക്കായി സ്കൂളുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി എൽജിക്ക് കത്തെഴുതിയിരുന്നു. മറ്റെല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുവദിച്ചിരിക്കെ സ്‌കൂളുകൾ അടച്ചിടുന്നത് ന്യായീകരിക്കാനാവില്ലെന്ന് കത്തിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.