New Delhi: രാജ്യത്ത് കോവിഡ് (Covid-19)  പ്രതിദിന കണക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും   ഒരു സന്തോഷവാര്‍ത്ത...!! രാജ്യത്ത് കോവിഡ് വാക്‌സിന്‍  (Covid Vaccine) മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കമായി...!!    


COMMERCIAL BREAK
SCROLL TO CONTINUE READING

അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുനഃരാരംഭിച്ചത്.  200 പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്.


അസ്ട്ര സെനക കമ്പനിയുമായി  ബ്രിട്ടനില്‍  ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഡിസിജിഐ പരീക്ഷണം തുടരാന്‍ അനുമതി നല്‍കി.   ബ്രിട്ടനില്‍ ഒരാഴ്ച മുന്‍പ്  പരീക്ഷണം  തുടങ്ങിയിരുന്നു.


എന്നാല്‍ ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 


പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി  നേരത്തെ നല്‍കിയ വിശദീകരണം.


അതേസമയം, . രാജ്യത്ത്  കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം  കടന്നിരിക്കുകയാണ്. നിലവില്‍ 12 സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്. 


രാജ്യത്ത് കോവിഡ്  കേസുകള്‍ അത് തീവ്രമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. കോവിഡ് വ്യാപനം ശക്തമായ  7  സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) കൂടിക്കാഴ്ച നടത്തുക. 


സെപ്റ്റംബര്‍ 23ന് വീഡിയോ കോണ്‍ഫറന്‍സിംഗ്  (Video conferencing) വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. ദിനംപ്രതി  കോവിഡ് കേസുകള്‍  വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.


കോവിഡ് വ്യാപനം  ഏറ്റവും രൂക്ഷമായ  മഹാരാഷ്ട്ര, ഡല്‍ഹി , തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക,  ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍  എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി അവലോകനം നടത്തുക. കഴിഞ്ഞ ആഗസ്റ്റ്‌ 11 നാണ്  പ്രധാനമന്ത്രി അവസാനമായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന്   കോവിഡ് അവലോകന യോഗം നടത്തിയത്. 


 മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത്  ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 


Also read: സംസ്ഥാനത്ത് 2910 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3022 പേർ രോഗമുക്തർ


കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക് പ്രകാരം രാജ്യത്തെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 79.28 ശതമാനമാണ്.


ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുന്‍പില്‍  അമേരിക്കയാണുള്ളത്. 


Also read: കുട്ടികള്‍ വീണ്ടും സ്കൂളിലേക്ക്, വിവാഹ ചടങ്ങുകളില്‍ 100 പേരാകാം: Unlock 4.0 ഇളവുകള്‍


അതേസമയം, പോസിറ്റിവിറ്റി റേറ്റ് 10.58% ആയി ഉയര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാമതും കോവിഡ് മരണത്തില്‍ മൂന്നാമതുമുള്ള ഇന്ത്യ പ്രതിദിന കേസുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നാമതാണ്.