ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനം  പ്രതി വര്‍ധിക്കുകയാണ്.  ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്  രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 467 ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗികളുടെ കണക്ക് പുറത്തുവിട്ടത്. നിലവില്‍ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.  രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍  ആകെ മരിച്ചവരുടെ എണ്ണം 9 ആയി.


അതേസമയം,  കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം 21 സംസ്ഥാനങ്ങളില്‍ lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.


മുംബൈയിലെ ചേരി നിവാസിയായ 89 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചേരി പ്രദേശത്ത് കഴിയുന്ന 23000 പേരെ നിരീക്ഷണത്തിലാക്കിയാതായാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സംബന്ധിച്ച  ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. 


അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍  സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വൈറസ് ബാധ സ്ഥിരീകരിച്ച 80 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചു. 


കൂടാതെ, തീവണ്ടി, ബസ്, മെട്രോ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. കൂടാതെ, എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കും.