ന്യൂഡെല്‍ഹി:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40,000 പിന്നിട്ടിരിക്കുകയാണ്,


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് ബാധിച്ച് മരിച്ചത് 40,699 പേരാണ്,മരണ നിരക്ക് 2.07 ശതമാനമാണ്.


കഴിഞ്ഞ ദിവസം മാത്രം 904 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്,
അതേസമയം രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശ്വസമാവുകയാണ്.
ഇതുവരെ രാജ്യത്ത് 13,28,337 പേരാണ് രോഗമുക്തി നേടിയത്,രോഗമുക്തി നിരക്ക് 67.62 ആണ്.


നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്‌ 5,95,501 പേരാണ്,
അതേസമയം രാജ്യത്ത് കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്.
കഴിഞ്ഞ ദിവസം മാത്രം 56,282 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.


Also Read:കൊറോണ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് സേനാ ബാന്‍ഡുകള്‍; സ്വാതന്ത്ര്യദിത്തില്‍ രാജ്യമെമ്പാടും പരിപാടി സംഘടിപ്പിക്കും


രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 19,64,537 ആണ്.


മഹാരാഷ്ട്ര,ന്യൂഡെല്‍ഹി,തമിഴ് നാട്,കര്‍ണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍
കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.