New Delhi:  കോവിഡ് മൂന്നാം തരംഗത്തിന്‍റെ (Covid Third Wave) ഭീഷണിയില്‍ നില്‍ക്കുകയാണ് രാജ്യം.   മൂന്നാം തരംഗം ഇതിനോടകം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം  തരംഗത്തെ നേരിടാനുള്ള (Covid Third Wave)  ഏക പോംവഴി വാക്സിനേഷന്‍ ആണെന്ന വസ്തുത ഏവര്‍ക്കും അറിയാം.  അതിനാല്‍,  വാക്‌സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണ്  കേന്ദ്ര സര്‍ക്കാര്‍. 


ഇന്ത്യയില്‍ പ്രധാനമായും കുത്തിവയ്ക്കുന്നത്  കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയാണ്.  എന്നാല്‍,  ഇവ ഉത്പാദിപ്പിക്കുന്ന ആന്‍റിബോഡി  ശരീരത്തില്‍ എത്രകാലം നിലനില്‍ക്കുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.  


കോവിഡ് രണ്ടാം ഡോസ്  വാക്‌സിന്‍ സ്വീകരിച്ച്  വെറും നാലു മാസം മാത്രമാണ്  'സുരക്ഷ'  ലഭിക്കുക എന്നാണ് ഇപ്പോള്‍ പുറത്തു  വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് വാക്‌സിന്‍ സ്വീകരിച്ച് നാലു മാസം കഴിയുമ്പോള്‍  ആന്‍റിബോഡി അളവ് ഗണ്യമായി കുറയുന്നു എന്ന് സാരം. 


രാജ്യത്ത് നല്‍കി വരുന്ന കോവിഡ് വാക്‌സിനുകളായ  കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. അതായത്,  കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് ആവശ്യമായി വരുമെന്നാണ്  ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 


ICMR ഭുവനേശ്വര്‍ സെന്‍ററും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും  സഹകരിച്ചാണ്  റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോവിഡ്  വാക്‌സിന്‍ രണ്ടു ഡോസ്  സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്.  മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഇവരില്‍ ആന്‍റിബോഡിയുടെ  അളവ് ഗണ്യമായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. 


ഗവേഷണത്തിന് വിധേയരാക്കിയ  614 പേരില്‍ 308 പേര്‍ കോവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിച്ചത്. ഇതില്‍ 533 പേരുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവരില്‍ കോവിഡിനെതിരെയുള്ള ആന്‍റിബോഡിയുടെ അളവ് ഗണ്യമായി കുറഞ്ഞതായി  കണ്ടെത്തി. 


കൂടാതെ, കോവിഷീല്‍ഡിനെ അപേക്ഷിച്ച്‌ കോവാക്‌സിന്‍ കൂടുതല്‍  ആന്‍റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.


Also Read: Covid Third Wave: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ തുടക്കത്തില്‍..!! കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്


രാജ്യത്ത്  ഒന്നുകില്‍  ബൂസ്റ്റര്‍ ഡോസ് ഉടന്‍ തന്നെ ലഭ്യമാക്കാന്‍  നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വാക്‌സിന്‍ നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  


രണ്ടാം ഡോസ്  കോവിഡ്  വാക്‌സിന് ശേഷം നിരവധി രാജ്യങ്ങള്‍  ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്‌.  


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.