ന്യൂഡല്‍ഹി: 60 വയസിന് മുകളിൽ മറ്റ് രോ​ഗങ്ങളുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം. ഇന്ന് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രം ഇല്ലാതെ തന്നെ ബൂസ്റ്റർ ഡോസ് നല്‍കാമെന്ന് യോഗത്തില്‍ തീരുമാനമായി. എങ്കിലും, വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് ഇവർ ഡോക്ടര്‍മാരുടെ അഭിപ്രായം തേടണം. ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം.


Also Read: Covid Booster Dose: ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമോ? പഠനങ്ങള്‍ പറയുന്നത് എന്താണ്? 


പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും രോഗങ്ങളുള്ള 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കഴിയുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.


Also Read: Vaccine for children | മുന്നൊരുക്കങ്ങൾ തുടങ്ങി, കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങളെന്ന് വീണാ ജോര്‍ജ്


അതേസമയം 15-18 വയസിനിടയിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷനായി ഓൺലൈനിലൂടെയോ അല്ലാതെയോ ബുക്ക് ചെയ്യാമെന്ന് MHA വ്യക്തമാക്കി. വാക്സിനേഷൻ സ്ലോട്ടുകളുടെ ലഭ്യതയ്ക്ക് വിധേയമായി ഓൺ-സൈറ്റ് (വാക്ക്-ഇൻ) മോഡിൽ സേവനങ്ങൾ ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.