New Delhi: കോവിഡ് രോഗബാധ (Covid 19) ഒരാളായിൽ സജീവ ക്ഷയരോഗത്തിനുള്ള (Tuberculosis) സാധ്യത കൂട്ടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ക്ഷയരോഗവും ബ്ലാക്ക് ഫംഗസ് പോലെ സാഹചര്യത്തിന് അനുസരിച്ച് കൂടാൻ സാധ്യതയുള്ള രോഗബാധയാണ്. ഇതിനാലാണ് കോവിഡ് രോഗബാധ ഇത് വര്ധിക്കനുള്ള സാധ്യത ഉണ്ടാക്കുന്നത്. എന്നാൽ ഇതുവരെ കോവിഡ് രോഗബാധ മൂലം രാജ്യത്ത് ക്ഷയ രോഗം കൂടുന്നതായി റിപ്പോർട്ടുകൾ ഇല്ലെന്നും  ആരോഗ്യ മന്ത്രാലയം അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ 2020 ൽ കോവിഡ്  (Covid 19) നിയന്ത്രണങ്ങൾ മൂലവും മറ്റ് പ്രേത്യേക നടപടികൾ മൂലവും രാജ്യത്തെ ക്ഷയ രോഗബാധ 25 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. എന്നാൽ ഇപ്പോൾ കോവിഡ് രോഗബാധയുണ്ടായ ആൽക്കളിൽ ക്ഷയരോഗ വർധിച്ച് വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ALSO READ: India COVID Update : രാജ്യത്ത് 38,079 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; 43,916 പേർ രോഗമുക്തി നേടി


ഇതിനാൽ തന്നെ കോവിഡ് രോഗികളിലും ക്ഷയ രോഗം ഉണ്ടായിട്ടുള്ള കോവിഡ് രോഗികളിലും ക്ഷയരോഗ സാധ്യതയുണ്ടോയെന്ന് പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും കോവിഡ് രോഗബാധ ക്ഷയരോഗ സാധ്യത കൂട്ടുന്നുവെന്ന് വ്യക്തമായ തെളിവുകൾ ഇല്ലെന്നും പറഞ്ഞു.


ALSO READ: Corona Virus Third Wave: അടുത്ത 125 ദിവസം സുപ്രധാനം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം


അതിനാൽ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടെയും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആഗസ്റ്റ് 2020 ൽ തന്നെ ക്ഷയ രോഗ സാധ്യതയുണ്ടോയെന്ന് കൃത്യമായി പരിശോധിക്കണമെന്ന ആവശ്യപ്പെട്ടിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്. അത് കൂടാതെ ടിബി-കോവിഡ്, ടിബി-ഐഎൽഐ / എസ്എആർഐ എന്നിവയുടെ പരിശോധനയ്ക്കായി ആരോഗ്യ മന്ത്രാലയം വിവിധ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.


ALSO READ: Covid Vaccine for Children: കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ മതിയായ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രം, നിര്‍ദ്ദേശവുമായി Delhi High Court


ക്ഷയരോഗവും കോവിഡ്  രോഗബാധയും  പകർച്ചവ്യാധിയും പ്രാഥമികമായി ശ്വാസകോശത്തെ ആക്രമിക്കുന്നതുമായ രോഗങ്ങളാണ്. മാത്രമല്ല ഈ രണ്ട് രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങൾ ചുമ, പനി, ശ്വസനതടസം എന്നിവയാണ്. എന്നാൽ ഈ രണ്ട് രോഗങ്ങൾ തമ്മിലുള്ള വ്യത്യാസം ക്ഷയരോഗത്തിന്റെ ഇൻകുബേഷൻ കാലാവധി കൂടുതൽ ആണെന്നുള്ളതും രോഗം പതിയെ മാത്രമേ ബാധിക്കാൻ ആരംഭിക്കുകയുള്ളൂ എന്നതും ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.