Bihar Assembly Election: തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിര്‍ണായക നിലപാടുമായി സുപ്രീംകോടതി
തിരഞ്ഞെടുപ്പ് റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ബീഹാര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
തിരഞ്ഞെടുപ്പ് റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ ഇടപെടാനും കഴിയില്ലെന്ന പറഞ്ഞ കോടതി ഹര്‍ജിക്കാരോട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും നിര്‍ദേശിച്ചു.
ഇതുവരെ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും വന്നിട്ടില്ല. എന്താണ് ചെയ്യേണ്ടതെന്ന് മുഖ്യ തി രഞ്ഞെടുപ്പ് കമ്മീഷണറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയില്ല. എല്ലാ സാഹചര്യങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിയ്ക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അസാധാരണ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചത്. എം.എല്‍.എമാരും ജനങ്ങളുമെല്ലാം വലിയ ആരോഗ്യ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അതുകൊണ്ട് ഇതൊരു അസാധാരണ സാഹചര്യമായി പരിഗണിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന വാദം.
ബീഹാറില്‍ ഒക്ടോബര്‍ മാസത്തിലോ നവംബര്‍ ആദ്യവാരത്തിലോ തിരഞ്ഞടുപ്പ് നടത്താനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇതുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ അടങ്ങുന്ന നിര്‍ദേശവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരുന്നു.