രാജ്യത്ത് ആശങ്കയുടെ കണക്കുകൾ കൂടുന്നു
കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായും സ്ഥിരീകരിച്ചു
ന്യൂ ഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു . ഇന്നലെ മൂവായിരത്തിലേറെ പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായും സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,920 ആയി . ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയർന്നു . 2802 പേർ ഇന്നലെ രോഗമുക്തി നേടി .
തിങ്കളാഴ്ച 2568 പേർക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു . ഡൽഹിയിൽ ഇന്നലെ 1414 പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത് . ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 5.97 ശതമാനമാണ് . ഡൽഹിയിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് . 1076 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഹരിയാനയിൽ 439,ഉത്തർപ്രദേശിൽ 193 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗബാധ കണക്കുകൾ .
രാജ്യത്ത് ചിലയിടങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത് നാലാം തരംഗമായി കണക്കാക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഐസിഎംആർ പറഞ്ഞിരുന്നു . ചില ജില്ലകളിൽ മാത്രമാണ് കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്നത് . ഏതെങ്കിലും വൈറസ് വകഭേദം മൂലമുള്ള കോവിഡ് തരംഗമായി കാണാനാവില്ല . ചിലയിടങ്ങളിൽ മാത്രമായി ഇത് ഒതുങ്ങുമെന്നും ഐസിഎംആർ കൂട്ടിച്ചേർത്തു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...