India COVID Update : രാജ്യത്തെ കോവിഡ് കേസിൽ നേരിയ കുറവ്, നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ .39 ശതമാനം മാത്രം
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 11,271 കോവിഡ് കേസുകളാണ്. 285 മരണവും രേഖപ്പെടുത്തി.
New Delhi : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ (India COVID Update) നേരിയ കുറവ്. 522 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് 11,271 കോവിഡ് കേസുകളാണ്. 285 മരണവും രേഖപ്പെടുത്തി.
11,376 പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ രാജ്യത്ത് 1,35,918 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ള. ഇത് രാജ്യത്തെ ആകെ റിപ്പോർട്ട് ചെയ്ത കേസിൽ .39 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ALSO READ : Covid 19 China : ചൈനയിൽ കോവിഡ് രോഗബാധ വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .90 ശതമാനമായി താഴ്ന്നു. ആഴ്ചയിലൂള്ള ടെസ്റ്റ് പോസിറ്റിവിറ്റി 1.01 ശതമാനമാനമായി. രോഗമുക്തി നേടുന്നവരുടെ നിരക്ക് 98.26 ശതമാനമാ.യി. ഇതുവരെ രാജ്യത്ത് 62.37 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി.
അതേസമയം കഴിഞ്ഞ ദിവസം 57.43 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. രാജ്യത്തെ ആകെ ഇതുവരെ 112.01 കോവിഡ് വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...