Covid Delta Plus Variant : രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള 40 - ലധികം കേസുകൾ സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ 21 കേസുകളും, മധ്യപ്രദേശിൽ ആറ് കേസുകളും, കേരളത്തിൽ മൂന്ന് കേസുകളും, തമിഴ്‌നാട്ടിൽ മൂന്ന് കേസുകളും, കർണാടകയിൽ രണ്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
New Delhi : കോവിഡിന്റെ (Covid 19) ഏറ്റവും പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള നാല്പതിലധികം കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് സർക്കാർ ഡെൽറ്റ പ്ലസ് വകഭേദത്തെ ആശങ്കയുളവാക്കുന്ന വകഭേദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡെൽറ്റ പ്ലസ് വകഭേദം (Delta Plus Variant) മൂലം രോഗബാധ സ്ഥിരീകരിച്ച മൂന്ന് സംസ്ഥാനങ്ങൾക്ക് ഇന്നലെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം നൽകിയത്.
കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. കേരളത്തില്‍ (Kerala) ആദ്യ കേസ് പത്തനംതിട്ട ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത് അതിനു പുറമെ പാലക്കാട് രണ്ടുപേർക്കും കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ തമിഴ്നാട്ടിലും ഈ വകഭേദം മൂലം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
മഹാരാഷ്ട്രയിൽ 21 കേസുകളും, മധ്യപ്രദേശിൽ ആറ് കേസുകളും, കേരളത്തിൽ മൂന്ന് കേസുകളും, തമിഴ്‌നാട്ടിൽ മൂന്ന് കേസുകളും, കർണാടകയിൽ രണ്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതുവരെ ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യയിൽ കൂടാതെ മറ്റ് 8 രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്, യുകെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, പോളണ്ട്, റഷ്യ, ചൈന എന്നീ രാജ്യങ്ങളിലാണ് കോവിഡ് ഡെൽറ്റാ വകഭേദം മൂലം രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ALSO READ: COVID Vaccine വിതരണം കേന്ദ്രം ഏറ്റെടുത്ത ആദ്യ ദിവസം വാക്‌സിൻ സ്വീകരിച്ചത് 85.96 ലക്ഷം പേർ
അതെ സമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 50,848 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഇത് വരെ ആകെ 3,00,28,709 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 68,817 പേർ കൂടി കോവിഡ് രോഗവിമുക്തി നേടുകയും ചെയ്‌തു. നിലവിൽ രോഗം ബാധിച്ച് ചികിത്‌സിൽ ഉള്ളത് 6,43,194 പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...