Bengaluru: കര്‍ണാടകയില്‍ കോവിഡ്  വ്യാപനം വര്‍ദ്ധിക്കുന്നു.  കുട്ടികളില്‍ കോവിഡ്  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വര്‍ധിക്കുന്നത്  സര്‍ക്കാരിനെ ആശങ്കയിലാക്കുന്നു.... .


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോര്‍ട്ട്  അനുസരിച്ച് കഴിഞ്ഞ 5 ദിവസത്തിനിടെ  ബെംഗളൂരുവില്‍ മാത്രം  242 കുട്ടികള്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്.  കുട്ടികളില്‍ ക്രമാതീതമായി കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്  സര്‍ക്കാര്‍ നടത്തുന്ന വൈറസ് പ്രതിരോധത്തെ പ്രതിസന്ധിയിലാക്കി മാറ്റുകയാണ്. 


ചൊവ്വാഴ്ച  കര്‍ണാടകയില്‍ 1,338 പുതിയ കേസുകളും 31 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  അതേസമയം,  പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്  കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന തരത്തില്‍ മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകളെ പിന്തുണയ്ക്കുകയാണ്.


കര്‍ണാടകയില്‍  കോവിഡ്  മൂന്നാം തരംഗം  ആരംഭിച്ചതായും വിദഗ്ധര്‍  സൂചന നല്‍കിത്തുടങ്ങി.


പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച്  9 വയസില്‍ താഴെയുള്ള 106 കുട്ടികളും 9 - 19 നും ഇടയില്‍  പ്രായമുള്ള 136 കുട്ടികളും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കോവിഡ് ബാധിതരായത്. വൈറസ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍  സംസ്ഥാന ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. 


Also Read: Covid Vaccination: വാക്‌സിനേഷന്‍ യജ്ഞം സുഗമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


‘കോവിഡ് കേസുകള്‍ മൂന്നിരട്ടിയായി ഉയരാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകും. കുട്ടികള്‍ വീടിനകത്ത് തന്നെ ഇരിക്കുന്നുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവാണെന്ന കാര്യവും  ഓര്‍ക്കണം’, ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


Also Read: Covid Vaccine: സംസ്ഥാനത്തിന് 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്


കോവിഡ്  പ്രതിരോധ നടപടികളുടെ ഭാഗമായി  കര്‍ണാടകയില്‍ വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങള്‍ ഉണ്ട്. അതിര്‍ത്തികളില്‍ RT PCR പരിശോധനാ ഫലം നിര്‍ബന്ധമാണ്. 


അതേസമയം, സംസ്ഥാനത്ത് കോവിഡ്  കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ആഗസ്റ്റ് 16 മുതല്‍  ഭാഗിക ലോക്ക്ഡൗൺ   നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  ഉണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.