Covid Latest Update: രാജ്യത്ത് covid വ്യാപനം തീവ്രമാകുന്നു.  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ  752 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് 4 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു.  പുതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചൊവ്വാഴ്ചയുണ്ടായിരുന്ന 2669-ല്‍ നിന്ന് ആക്ടീവ് കേസുകളുടെ എണ്ണം 2997 ആയി ഉയര്‍ന്നു. 


Also Read:  Covid Update: കേരളത്തില്‍ കോവിഡ് വര്‍ദ്ധന, അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കി കർണാടക  
 
കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കോവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോള്‍ 4.50 കോടിയാണ് (4,50,07,212). കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു മരണത്തോടെ മരണസംഖ്യ 5,33,328 ആയി രേഖപ്പെടുത്തി.


Also Read:  Horoscope Today, December 23: മേടം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം, കന്നി രാശിക്കാർക്ക് യാത്രാ  ഭാഗ്യം, ഇന്നത്തെ നക്ഷത്രഫലം     


രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് -19 ടെസ്റ്റ് സ്വാബുകളുടെയും സാമ്പിളുകൾ മുഴുവൻ ജീനോം സീക്വൻസിംഗിനായി അയയ്ക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.   കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ഗുജറാത്ത്, തെലങ്കാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ്  ഇത്. 


അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾ സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. കേരളത്തില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതോടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിരിയ്ക്കുകയാണ് കര്‍ണാടക. മാസ്ക് ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. 


രാജ്യത്തെ രോഗബാധിതരിൽ 93 ശതമാനവും നേരിയ ലക്ഷണങ്ങളുള്ളവരും വീട്ടിൽ ചികിത്സയില്‍ കഴിയുന്നവരുമാണ്. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 0.1% പേർ മാത്രമാണ് വെന്റിലേറ്റർ സപ്പോർട്ടിലുള്ളത്, 1.2% പേർ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 0.6% പേർ ഓക്സിജൻ സപ്പോർട്ടിലാണ് എന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. 
 
ആഗോളതലത്തില്‍ കോവിഡ് കേസുകളില്‍ 52% വര്‍ദ്ധന രേഖപ്പെടുത്തിയതായി WHO പറയുന്നു. നിലവിൽ പ്രചരിക്കുന്ന  JN.1 പൊതുജനാരോഗ്യത്തിന് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്നും  ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. നിലവിലുള്ള  വാക്‌സിനുകൾക്ക് ഗുരുതരമായ രോഗാവസ്ഥയും മരണവും തടയാൻ കഴിയുമെന്ന് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നുവെന്നും യുഎൻ ഹെൽത്ത് ബോഡി വ്യക്തമാക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..