Covid19:കോവിഡ് കേസുകൾ നാലാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ
ആശ്വാസകരമായ കാര്യം രോഗമുക്തി നിരക്കിൽ വലിയ മാറ്റം ഉണ്ടായി
ന്യൂഡൽഹി: കോവിഡ് (Covid19) വ്യാപനം കുറഞ്ഞു വരുന്നതായി പ്രതിദിന കേസുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി.
ആശ്വാസകരമായ കാര്യം രോഗമുക്തി നിരക്കിൽ വലിയ മാറ്റം ഉണ്ടായി. മൂന്നരലക്ഷത്തിലധികം പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,23,55,440 പേർക്ക് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 3,874 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 2,87,122 ആയി.
രാജ്യത്ത് 20,55,010 സാമ്പിളുകളാണ് (Samples) ഇതുവരെ പരിശോധിച്ചത്. നിലവിൽ ആകെ പരിശോധിച്ച സാമ്പിളുകൾ 32,23,56,187 ആയി ഉയർന്നു. മൂന്നാം ഘട്ട വാക്‌സിനേഷനും ഇതോടെ പുരോഗമിക്കുകയാണ്. 18 ലക്ഷത്തിലധികം പേർരാണ് വാക്സിനേഷൻറെ ഭാഗമായത്.
മുലയൂട്ടുന്ന അമ്മമാർക്കും വാക്സിനെടുക്കാം. എന്ന കേന്ദ്ര സർക്കാരിൻറെ ഉത്തരവ് പുറത്തു വന്നു കഴിഞ്ഞു. കോവിഡ് നെഗറ്റീവായി മൂന്ന് മാസം കഴിഞ്ഞാൽ അവർക്കം രക്തദാനം ചെയ്യാനും കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്രസർക്കാരിൻറെ ഉത്തരവിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...