India Covid Update: കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയ്ക്കിടയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം ശക്തി പ്രാപിച്ചു.  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,213 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം  നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സജീവ കേസുകളുടെ എണ്ണം 58,215  ആയി. വ്യാഴാഴ്ച 11 പേരാണ് കോവിഡ് മൂലം മരിച്ചത്. 


Also Read:  Covid Update: രാജ്യത്ത് 24 മണിക്കൂറിനിടെ 8,822 പുതിയ രോഗികള്‍


പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനവുമാണ്.   സുഖം പ്രാപിക്കലിന്‍റെ നിരക്ക് 98.65 ശതമാനമാണ് എന്നത് വൈറസ് ബാധയുടെ ഭീകരത കുറയ്ക്കുന്നു. 


അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രമാവുകയാണ്.  4,359 പുതിയ കൊറോണ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. അതിൽ 2,366 എണ്ണം മുംബൈയിൽ നിന്നാണ്. 


ഫെബ്രുവരി 12ന് ശേഷം സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കേസുകളുടെ എണ്ണമാണിത്.  ഒരു ദിവസം മുന്‍പും സംസ്ഥാനത്ത് നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് സജീവ രോഗികളുടെ എണ്ണം 20,000 കടന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 20,634 പേര്‍  ചികിത്സയില്‍ കഴിയുന്നു.  തലസ്ഥാന നഗരയിലെ സജീവ്‌ കേസുകള്‍ 13,005 ആണ്.


രാജ്യത്ത് വര്‍ദ്ധിക്കുന്ന  കൊറോണ കേസുകള്‍ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നാണ്  ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.