Covid19: ആശുപത്രിയിൽ നിന്നും 23 കോവിഡ് രോഗികൾ ചാടിപ്പോയി,ആശങ്ക
ആശുപത്രി അധികൃതരുടെ അറിവില്ലാതെ ഇതെങ്ങനെ സംഭവിക്കുന്നു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.
ന്യൂഡൽഹി: രാജ്യം കോവിഡ് (Covid19 India) വ്യാപനത്തിൽ അതീവ ആശങ്കയിൽ കഴിയുന്നിതിനിടിയിൽ ഡൽഹിയിലെ കോവിഡ് ആശുപത്രിയിൽ നിന്നും 23 രോഗികൾ ചാടിപ്പോയി. ഏപ്രിൽ 19നും മെയ് ആറിനും ഇടയിലാണ് രോഗികൾ ആശുപത്രി വിട്ടതെന്ന്നോർത്ത് ഡൽഹി മേയർ ജയ് പ്രകാശ് പറഞ്ഞു
വടക്കൻ ഡൽഹിയിലെ (New Delhi) ഹിന്ദു റാവു ആശുപത്രിയിൽ നിന്നാണ് രോഗികൾ ചാടിപ്പോയത്. ആശുപത്രി അധികൃതരുടെ അറിവില്ലാതെ ഇതെങ്ങനെ സംഭവിക്കുന്നു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.
ALSO READ: covid19: മൃഗങ്ങൾക്കും രക്ഷയില്ല ഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ്
ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ഇത്തരത്തിൽ വളരെ വലിയ സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് കർശനമായ നടപടിയെടുക്കാൻ കേന്ദ്രം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഇതുവരെ മാത്രം ഡൽഹിയിൽ 12.9 ലക്ഷം കോവിഡ് കേസുകളാണ് (Covid Cases) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ 18739 പേരാണ് കോവിഡ് മൂലം മരിച്ചത്. 11.8 ലക്ഷത്തോളം കോവിഡ് മുക്തരായിട്ടുണ്ട്.
ALSO READ: കൊവിഡിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ മൂന്നാം തരംഗം തടയാമെന്ന് കേന്ദ്രസർക്കാർ
അതേസമയം രാജ്യത്തും കോവിഡ് വ്യാപനം അതിരൂക്ഷമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നാല് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്താകെ സ്ഥിരീകരിച്ചത്. മരണ സംഖ്യ 5000ത്തിലുമധികമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...