ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങൾ ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിമൂന്നിലധികം രാജ്യങ്ങളിലാണ് നിലവിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.


ALSO READ: Omicron Variant | ഇന്ത്യയിൽ ഒമിക്രോൺ വകഭേദമില്ല, ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം


അതേസമയം, കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാർലമെന്റിലാണ് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി രാജ്യസഭയെ അറിയിച്ചു.


കൂടാതെ ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി. അതുകൊണ്ട് തന്നെ പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.


ALSO READ: South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും, ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍


വാക്‌സിനേഷൻ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീടുകൾതോറുമുള്ള വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.