ചണ്ഡീഗഡ്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഹരിയാനയിൽ, റാലികളും പ്രതിഷേധങ്ങളും പോലുള്ള വലിയ ഒത്തുകൂടലുകൾ നിരോധിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനം നിലവിൽ വന്നത്. സിനിമാ ഹാളുകളും സ്‌പോർട്‌സ് കോംപ്ലക്സുകളും അടച്ചുപൂട്ടുന്നതുൾപ്പെടെ നിലവിലുള്ള നിയന്ത്രണങ്ങൾ എട്ട് ജില്ലകളിലേക്ക് കൂടി നീട്ടുകയും ചെയ്തു. ജനുവരി 19 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിയാന സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കോവിഡ് മാർ​ഗനിർദേശങ്ങൾ ഉൾപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവിൽ ജനുവരി 19 ന് പുലർച്ചെ അഞ്ച് മണി വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. എല്ലാത്തരം പൊതുയോഗങ്ങളും റാലികളും പ്രതിഷേധങ്ങളും ധർണകളും സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നതായും ഉത്തരവിൽ പറയുന്നു.



സിർസ, റെവാരി, ജിന്ദ്, ഫത്തേഹാബാദ്, മഹേന്ദർഗഡ്, കൈതാൽ, ഭിവാനി, ഹിസാർ എന്നിവയാണ് നിയന്ത്രണങ്ങൾ ബാധകമാകുന്ന എട്ട് പുതിയ ജില്ലകൾ. കർണാൽ, പാനിപ്പത്ത്, കുരുക്ഷേത്ര, യമുനാനഗർ, റോഹ്തക് ജജ്ജർ, ഗുരുഗ്രാം, ഫരീദാബാദ്, അംബാല, പഞ്ച്കുല, സോനിപത്ത് എന്നിവിടങ്ങളിലാണ് നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.


ഹരിയാനയിലെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ


1- മാളുകളും മാർക്കറ്റുകളും വൈകുന്നേരം ആറ് മണി വരെ തുറക്കാൻ അനുവദിക്കും. പാൽ, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. 


2- സിനിമാ തിയറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ എന്നിവ അടച്ചിടും. ജനുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ ഇത് വ്യക്തമാക്കുന്നുണ്ട്.


3- എല്ലാ സ്പോർട്സ് കോംപ്ലക്സുകളും നീന്തൽക്കുളങ്ങളും സ്റ്റേഡിയവും അടച്ചിടും. ദേശീയ അന്തർദേശീയ ഇവന്റുകളിൽ പങ്കെടുക്കാൻ കായിക താരങ്ങളെ പരിശീലിപ്പിക്കാൻ ഇളവ് നൽകും.


4- എല്ലാ വിനോദ പാർക്കുകളും അടച്ചിടുമെന്നും ഉത്തരവിൽ പറയുന്നു.


5- നിലവിലുള്ള ഉത്തരവ് അനുസരിച്ച്, അടിയന്തര/അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.


6- ജനുവരി ഒന്ന് മുതൽ, വാക്സിനേഷന് അർഹതയുള്ളവരും എന്നാൽ പൂർണ്ണമായും വാക്സിനേഷൻ എടുക്കാത്തവരും ഷോപ്പിംഗ് മാളുകൾ, സിനിമാ ഹാളുകൾ, റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചു.


7- സംസ്ഥാനത്ത് രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ നിലവിലുണ്ട്.


കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹരിയാനയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗുഡ്ഗാവ്, ഫരീദാബാദ്, സോനിപത്, അംബാല, പഞ്ച്കുള എന്നിവയുൾപ്പെടെയുള്ള ജില്ലകളിലാണ് കൂടുതൽ രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ജനുവരി 10 വരെ ഹരിയാനയിൽ 5,736 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് സജീവമായ കേസുകളുടെ എണ്ണം 22,477 ആയി ഉയർത്തി. സംസ്ഥാനത്ത് 7,99,887 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ക്യുമുലേറ്റീവ് പോസിറ്റിവിറ്റി നിരക്ക് 5.34 ശതമാനമാണ്. സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ പ്രകാരം 10,077 പേർ കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്ക് 1.29 ശതമാനമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.