New Delhi: ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ ഇന്ത്യയിൽ. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 4,01,993 പേർക്കാണ്. മാത്രമല്ല 3523 പേർ കൂടി രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിൽ 3 ലക്ഷം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്‌ത്‌ വെറും 9 ദിവസം കൊണ്ടാണ് പ്രതിദിന കണക്കുകൾ 4 ലക്ഷ്യത്തിലേക്ക് ഉയർന്നത്. മൂന്നാഴ്ചകൾക്ക് മുമ്പാണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യമായി 1 ലക്ഷം പ്രതിദിന കോവിഡ് ബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രണ്ടാം തരംഗം (Covid Second Wave) അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ തങ്ങളുടെ പ്രശ്‌നങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വെക്കുമ്പോൾ അടിച്ചമർത്താൻ സംസ്ഥാനങ്ങൾ ശ്രമിക്കരുതെന്ന് സുപ്രീംകോടതി (Supreme Court) വെള്ളിയാഴ്ച്ച ആവശ്യപ്പെട്ടു. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച കേസിലെ വാദം ഇന്ന് ആരംഭിച്ചപ്പോഴാണ് ഈ നിർദ്ദേശം നൽകിയത്.


ALSO READ: Covid Vaccination: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും


അതുകൂടാതെ ഇന്ന് കോവിഡ് വാക്‌സിനേഷൻ (Covid Vaccination) മൂന്നാം ഘട്ടമാണ് ആരംഭിക്കും. എന്നാൽ ഈ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ  ക്ഷാമം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട വാക്‌സിനേഷന് മുന്നോടിയായി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നത്.


ALSO READ: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീ പിടുത്തം: 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചു


  എന്നാൽ കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ 16.33 കോടിയിൽ കൂടുതൽ വാക്‌സിൻ (Vaccine) ഡോസുകൾ സംസ്ഥാനങ്ങൾക്കും യൂണിയൻ ടെറിറ്ററികൾക്കും ഇതിനോടകം തന്നെ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ട്വിറ്ററിലൂടെ അറിയിച്ചു. മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ഒരു കോടിയോളം ഡോസ് വാക്‌സിൻ സ്റ്റോക്ക് ഉണ്ടെന്നും ആദ്ദേഹം പറഞ്ഞു.


ALSO READ: Covid 19 Crisis: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രശ്‌നങ്ങൾ അറിയിക്കുമ്പോൾ അടിച്ചമർത്താൻ സംസ്ഥാനങ്ങൾ ശ്രമിക്കരുതെന്ന് Supreme Court


കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയും അമേരിക്കയും (America) ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. ഈ പുതിയ നിയമം ലംഘിച്ചാൽ 5 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.  ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരം അനുസരിച്ച്  അടുത്ത ദിവസങ്ങളിലായി രാജ്യത്തെ കോവിഡ് രോഗബാധ ഇനിയും ഉയരാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.