Covid രണ്ടാം തരംഗത്തിന്‍റെ ഭീഷണിയിലാണ് രാജ്യം.  രാജ്യത്ത്  പ്രതിദിന കോവിഡ്  കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തില്‍  Covid പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ്   വൈറസ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങള്‍.  മഹാരാഷ്ടയടക്കം  രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ്  കോവിഡ്  ഏറ്റവുമധികം ഭീതി  പടര്‍ത്തുന്നത്.


നിര്‍ബന്ധമായും   Mask ധരിക്കുക, സാമൂഹിക അകലം പാലിക്കുക,  ഇടവേളകളില്‍ കൈകള്‍ കഴുകുക  തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു.
 
അതേസമയം, കോവിഡ്  വ്യാപിക്കുന്ന സാഹചര്യത്തില്‍  Mask സംബന്ധിച്ച്  ഭുവനേശ്വര്‍ IIT നടത്തിയ  പഠനം ശ്രധേയമാവുകയാണ് , നിലവിലെ പ്രത്യേക സാഹചര്യത്തില്‍  ഏതുതരം മാസ്ക് ആണ് ഉപയോഗിക്കേണ്ടത്?  സര്‍ജിക്കല്‍ മാസ്ക്,   ഷീല്‍ഡ്  തുടങ്ങിയവ ഉപയോഗിക്കുന്നത്   ഈ അവസരത്തില്‍  ഫലപ്രദമാണോ? തുടങ്ങിയ വിഷയങ്ങളാണ് IIT പഠന വിഷയമാക്കിയത്.


Also read:  Covid Vaccine സ്വീകരിച്ച 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, അമ്പരപ്പില്‍ തലസ്ഥാനം


IIT നടത്തിയ കണ്ടെത്തലുകള്‍  ഏറെ പ്രധാന്യമേറിയതാണ്.  കോവിഡ്  വ്യാപനം ശക്തമായ ഈ സാഹചര്യത്തില്‍   സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് പഠനം തെളിയിക്കുന്നത്.


സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ സംസാരിക്കുമ്പോഴും മറ്റും വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യത ഏറെയാണ്‌. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ  നാലടിയോളം ദൂരത്തെത്തും. അതിനാല്‍ ഈ  സാഹചര്യത്തില്‍  ഇത്തരത്തില്‍  'ലീക്ക്' വന്നേക്കാവുന്ന മാസ്‌കുകള്‍ ധരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. 


Also read: തിരഞ്ഞെടുപ്പ് കഴിഞ്ഞു, Covid നിയന്ത്രണങ്ങള്‍ ശക്തമാക്കി സംസ്ഥാനം


നിലവാരമുള്ള  അഞ്ച് ലെയറുള്ള മാസ്‌കാണ് ഇപ്പോള്‍ ധരിക്കാന്‍  ഏറ്റവും  സുരക്ഷിതമെന്നാണ്  പഠനങ്ങള്‍  ചൂണ്ടിക്കാട്ടുന്നത്.  ലെയറുകള്‍ കൂടുതല്‍ ഉള്ളതിനാല്‍  സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കും. അതിനാലാണ് ഈ മാസ്‌ക് തന്നെ ധരിക്കണമെന്ന് ഗവേഷകര്‍ നിഷ്കര്‍ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.