Tamil Nadu | കോവിഡ് വ്യാപനം രൂക്ഷം, തമിഴ്നാട്ടിൽ സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റി
പുതുക്കിയ കോവിഡ് മാർഗനിർദേശ പ്രകാരം ഉയർന്ന അപകടസാധ്യതയുള്ളവരെ മാത്രമേ കോവിഡ് പരിശോധന നടത്തൂ.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്നാട്ടിൽ സ്കൂളുകൾ അടച്ചു. എല്ലാ ക്ലാസുകൾക്കും നടപടി ബാധകമാണ്. ജനുവരി 19ന് നടത്താനിരുന്ന മാറ്റിവച്ചതായും തമിഴ്നാട് സർ്കകാർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പുതുക്കിയ കോവിഡ് മാർഗനിർദേശ പ്രകാരം ഉയർന്ന അപകടസാധ്യതയുള്ളവരെ മാത്രമേ കോവിഡ് പരിശോധന നടത്തൂ.
തമിഴ്നാട്ടിൽ 23,989 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച മുതലാണ് തമിഴ്നാട്ടിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരിൽ 8,963 രോഗികൾ ചെന്നൈയിൽ നിന്ന് മാത്രമാണ്.
Also Read: തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ്
അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 314 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,86,066 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് 1,38,331 പേർ രോഗമുക്തി നേടി. സജീവ കേസുകൾ 15,50,377 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...