Kanpur: ഐഐടി കാൺപൂരിലെ ​(IIT Kanpur) ഗവേഷകരുടെ അഭിപ്രായത്തിൽ 2022 ഫെബ്രുവരി 3ഓടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരം​ഗം (Covid Third Wave) മൂർധന്യത്തിലെത്തുമെന്ന് ഐഐടി കാൺപൂർ പഠനം. ഇന്ത്യയിൽ ഒമിക്രോൺ വകഭേദം അതിവേ​ഗം പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തൽ. ഗവേഷണ മാസികയായ MedRxiv ലാണ് ഈ റിപ്പോർട്ട് വന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആ​ഗോളതലത്തിൽ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഇന്ത്യയുടെ മൂന്നാം തരംഗം ഡിസംബർ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി ആദ്യത്തോടെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് ഈ പ്രോജക്റ്റ് റിപ്പോർട്ട് പ്രവചിക്കുന്നത്. കോവിഡ് മൂന്നാം തരംഗം പ്രവചിക്കാൻ ഗൗസിയൻ മിക്സ്ചർ മോഡൽ എന്ന സ്റ്റാറ്റിസ്റ്റിക്കൽ ടൂളാണ് സംഘം ഉപയോഗിച്ചത്. ഇന്ത്യയിൽ മൂന്നാം തരം​ഗം എപ്പോഴുണ്ടാകും എന്നത് സംബന്ധിച്ചുള്ള പഠനത്തിനായി രാജ്യത്തെ ഒന്നും രണ്ടും തരംഗങ്ങളുടെ ഡാറ്റയും വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ കേസുകളുടെ നിലവിലെ വർധനവും വിലയിരുത്തി. 


Also Read: Omicron | കേരളത്തിൽ 8 ഒമിക്രോൺ കേസുകൾ കൂടി, ആദ്യ രോ​ഗി ആശുപത്രി വിട്ടു


ഞങ്ങളുടെ പ്രാഥമിക നിരീക്ഷണ ദിവസം തുടങ്ങി 725 ദിവസങ്ങൾക്ക് ശേഷം അതായത് 2020 ജനുവരി 30, ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 ന്റെ ഔദ്യോഗിക കേസ് റിപ്പോർട്ട് ചെയ്തത് മുതൽ കേസുകൾ ഏറ്റവും ഉയർന്ന മൂല്യത്തിൽ എത്തുമെന്ന് പഠനം നിർദ്ദേശിക്കുന്നതായി ​ഗവേഷകർ പറഞ്ഞു. 


Also Read: Kerala COVID Update: സംസ്ഥാനത്ത് 2605 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; ആകെ 46,203 പേർ മരണപ്പെട്ടു 


അതിനാൽ, കേസുകൾ ഏകദേശം 2021 ഡിസംബർ 15-ന് ഉയരാൻ തുടങ്ങി, 2022 ഫെബ്രുവരി മൂന്നോടെ മൂന്നാമത്തെ തരംഗത്തിന്റെ ഏറ്റവും ഉയർന്ന നിലയിലാവും ഇന്ത്യ. ഐഐടി-കെയിലെ മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിന്നുള്ള ഗവേഷണ സംഘത്തിൽ സബര പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ ഉൾപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.