മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരം​ഗം (Covid third wave) ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 1.2 മില്യൺ കേസുകളോളം റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ദീപാവലിക്ക് ശേഷം മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാവുന്ന വിധത്തിൽ മഹാരാഷ്ട്രയിൽ (Maharashtra) കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് (Covid task force) മുന്നറിയിപ്പ് നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സർക്കാർ 531 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുകയും അവശ്യ മരുന്നുകൾ സ്റ്റോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോവിഡ് രണ്ടാം തരം​ഗത്തിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന സജീവ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം തരം​ഗം പ്രവചിക്കപ്പെട്ടിരിക്കുന്നത്.


ALSO READ: COVAXIN സ്വീകരിച്ചവർക്കും ഇനി യുഎസിലേക്ക് നവംബർ 8 മുതൽ പ്രവേശിക്കാം


അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരം​ഗത്തിനുള്ള സാധ്യതയില്ലെന്ന് മഹാരാഷ്ട്ര ആരോ​ഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപെ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാൽ മൂന്നാം തരംഗത്തിന് ഇപ്പോൾ സാധ്യതയില്ല. ദീപാവലി ആഘോഷങ്ങൾക്ക് ശേഷമുള്ള മൂന്നാം തരംഗത്തെക്കുറിച്ച് സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ സ്ഥിതി​ഗതികൾ വിലയിരുത്തുന്നുണ്ടെന്നും രാജേഷ് ടോപെ മാധ്യമങ്ങളോട് പറ‍ഞ്ഞു.


മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,141 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 32 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 66,15,299 ആയി ഉയർന്നപ്പോൾ മരണസംഖ്യ 1,40,345 ആയി. മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 2.12 ശതമാനവുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക