Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം
കോവിഡ് ബാധിച്ച മിക്കവാറും കുട്ടികളിൽ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു
New Delhi: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് പഠനം. ലാന്‍സെറ്റ് കോവിഡ് കമീഷന് ഇന്ത്യ ടാസ്ക് ഫോഴ്സ് നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ. എല്ലായിടത്തും ഉള്ള വിധം മാത്രമായിരിക്കും രോഗ പടരുന്നത്.
കോവിഡ് ബാധിച്ച മിക്കവാറും കുട്ടികളിൽ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലായ 2600 കുട്ടികളിലാണ് ലാൻസെറ്റ് പഠനം നടത്തിയത്. സ്വകാര്യ,പൊതുമേഖലകളിൽ നിന്നായി 10 ആശുപത്രികളിലെ വിവരങ്ങൾ ഇതിനായി എടുത്തു. ആശുപത്രികളിൽ ചികിത്സക്കെത്തിയ കുട്ടികളിൽ വളരെ കുറച്ച് ശതമാനം പേരിൽ മാത്രമെ രോഗം മൂർച്ഛിച്ചിട്ടുള്ളു.
ALSO READ: Muttil Tree Felling: മരം മുറി കളക്ട റുടെ മുന്നറിയിപ്പ് അവഗണിച്ച്, കത്തിന് സർക്കാർ മറുപടി നൽകിയില്ല
കോവിഡ് രോഗബാധിതരായ ഒരു ലക്ഷം കുട്ടികളില്‍ 500 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുള്ളൂ. ഇതില്‍ രണ്ടു ശതമാനം മാത്രമാണ് മരണമടഞ്ഞത്.സംഘാംഗമായ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ സുശീല്‍ കെ. കബ്ര വ്യക്തമാക്കുന്നു.
ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം
ആസ്തമ, പൊണ്ണത്തടി, മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍ എന്നിവയുള്ള കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്നും സംഘം മുന്നറിയിപ്പ് നല്കുന്നു.പ്രായം കൂടുന്നതിനനുസരിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.