ന്യൂഡൽഹി: ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,79,723 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 146 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,83,936 ആയി ഉയർന്നു. സജീവ കേസുകൾ 7,23,619 ആണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

24 മണിക്കൂറിനുള്ളിൽ 1,33,008 കേസുകളുടെ വർധനവാണ് സജീവ കേസുകളിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇന്ന് 46,569 പേർ രോ​ഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,45,00,172 ആയി.


ALSO READ: Covid Update : തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ, കോവിഡ് കേസുകളിൽ 1,300% കുതിച്ച് ചാട്ടവുമായി ഉത്തർ പ്രദേശ്


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 410 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 4,033 ആയി. 1,552 പേരോളം രോ​ഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ (1,216) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ (529), ഡൽഹി (513), കർണാടക (441), കേരളം (333), ഗുജറാത്ത് (236) എന്നിങ്ങനെയാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ കണക്കുകൾ.


തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിങ്ങനെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. കൂടാതെ, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡോസുകൾ 151.94 കോടി കവിഞ്ഞതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.