Covid: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 16,866 പുതിയ കേസുകളും 41 മരണവും
Covid update: രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,38,05,621 ആയി ഉയർന്നു. സജീവ കേസുകൾ 1,50,877 ആയി.
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,866 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈ 25, 2022 തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,38,05,621 ആയി ഉയർന്നു. സജീവ കേസുകൾ 1,50,877 ആയി.
24 മണിക്കൂറിനിടെ 41 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 5,26,074 ആയി ഉയർന്നു. സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനിടെ 1,323 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 18,148 കോവിഡ് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,32,28,670 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.20 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ALSO READ: Covid Update: രാജ്യത്ത് 24 മണിക്കൂറിനിടെ 20,279 പുതിയ കോവിഡ് കേസുകൾ; 36 മരണം
മൊത്തം അണുബാധകളുടെ 0.34 ശതമാനം സജീവ കേസുകളാണ്. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.46 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് വാക്സിൻ ഡോസുകൾ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് 202.17 കോടി കവിഞ്ഞു. അതിൽ 16,82,390 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയതാണ്.
കേരളത്തിൽ നിന്ന് 13 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ആറ്, പഞ്ചാബിൽ നിന്ന് നാല്, ഡൽഹി, സിക്കിം എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം, അസം, ബീഹാർ, ഛത്തീസ്ഗഡ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ, ത്രിപുര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ വീതവുമാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...