New Delhi: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ നിര്‍ദ്ദേശം  നല്‍കി  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ എയർലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും DGCA നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ കര്‍ശനമായി പാലിയ്ക്കുന്നുണ്ട് എന്നുറപ്പാക്കാനാണ്  DGCA നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കാനും  DGCA പറയുന്നു.  



 Also Read:  Covid updates: രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കോവിഡ് കേസുകൾ; 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു


രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  9,062 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ സജീവ്‌ കേസുകളുടെ എണ്ണം  1,05,058 ആയി ഉയര്‍ന്നു.   36 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതില്‍ 6  മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത് കേരളത്തില്‍ നിന്നാണ്. 


അതേസമയം, രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വൈറസ് ബാധ മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.  ഒപ്പം കൊറോണ മരണങ്ങളും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൊറോണ മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം  ആഗസ്റ്റ് 1 ന് ശേഷം ഇരട്ടിയായതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം  പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


റിപ്പോര്‍ട്ട് അനുസരിച്ച്  കോവിഡ്  മൂലം  ഐസിയുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം ആഗസ്റ്റ്‌  1 ന് 98 ആയിരുന്നത് ആഗസ്റ്റ് 16 ആയതോടെ 202 ആയി  വര്‍ദ്ധിച്ചു.  അതിനാല്‍ തലസ്ഥാനത് പൊതു സ്ഥലങ്ങളില്‍  മാസ്ക് ധരിക്കേണ്ടത് കര്‍ശനമാക്കിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.