New Delhi: രാജ്യത്ത് നാല് ലക്ഷം പേർക്ക് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എന്നതിൽ നേരിയ ഇടിവ്. 3.92 ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് രോഗബാധ മൂലമുള്ള മരണം വീണ്ടും വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 3,689 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തി; പ്രധാന മന്ത്രി സ്ഥിതി വിശകലനം ചെയ്യാൻ ഇന്ന് യോഗം ചേരും. ഇന്ത്യയിൽ ഇത് വരെ 1.95 കോടി ജനങ്ങൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 3 ലക്ഷം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്‌ത്‌ വെറും 9 ദിവസം കൊണ്ടാണ് പ്രതിദിന കണക്കുകൾ 4 ലക്ഷത്തിലേക്ക് ഉയർന്നത്. മൂന്നാഴ്ചകൾക്ക് മുമ്പാണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യമായി 1 ലക്ഷം പ്രതിദിന കോവിഡ് ബാധ സ്ഥിരീകരിച്ചത്.  


അതുകൂടാതെ രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ (Covid Vaccination) മൂന്നാം ഘട്ടം ആരംഭിച്ചു. എന്നാൽ ഈ സാഹചര്യത്തിൽവിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ  ക്ഷാമം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട വാക്‌സിനേഷന് മുന്നോടിയായി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നിരുന്നത്.


മൂന്നാം ഘട്ട വാക്‌സിനേഷന്റെ ആദ്യ ദിനം തന്നെ ഏകദേശം 80000 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.  രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ, ആശുപത്രി കിടക്കകൾ, മരുന്നുകൾ എന്നിവയ്ക്ക് വൻ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വിവിധ വിദേശ രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായം അഭ്യർത്ഥിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.