Covid updates: ഇന്ത്യയിൽ 10,649 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു
Covid updates: സജീവ കേസുകൾ 96,442 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,649 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് 36 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 5,27,452 ആയി. സജീവ കേസുകൾ 96,442 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ രജിസ്റ്റർ ചെയ്ത സജീവ കേസുകൾ 96,506 ആയിരുന്നു.
രാജ്യത്തെ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.59 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും ആണ്. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 44,368,195 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,677 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 4,37,44,301 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യവ്യാപകമായി നടത്തിയ കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 210.58 കോടി ഡോസ് കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്.
ഇതുവരെ, കേന്ദ്ര സർക്കാർ 200.21 കോടി (2,00,21,66,975) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. അതിൽ 6.16 കോടി (6,16,38,660) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കൽ ഇപ്പോഴും സ്റ്റോക്കുണ്ട്. 2020 ഓഗസ്റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്റ്റ് ഇരുപത്തിമൂന്നിന് 30 ലക്ഷം, സെപ്റ്റംബർ അഞ്ചിന് 40 ലക്ഷം, സെപ്റ്റംബർ പതിനാറിന് 50 ലക്ഷം എന്നിങ്ങനെയായിരുന്നു രാജ്യത്തെ കോവിഡ് കണക്ക്. സെപ്റ്റംബർ ഇരുപത്തിയെട്ടിന് ഇത് 60 ലക്ഷം, ഒക്‌ടോബറിൽ 70 ലക്ഷം എന്നിങ്ങനെയായിരുന്നു കണക്കുകൾ. ഡിസംബർ പത്തൊമ്പതിന് കോവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു കോടി കടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...