ചണ്ഡി​ഗഢ്: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് സർക്കാർ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. കോവിഡ് പ്രതിരോധ പ്രോട്ടോകോൾ പിന്തുടരുന്നത് കുറഞ്ഞ് വരുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ നടപടി ശക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ ഓഫീസുകൾ, മാളുകൾ, സമ്മേളനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. സർക്കാർ, സ്വകാര്യ ഓഫീസുകൾ, ഇൻഡോർ-ഔട്ട്‌ഡോർ സമ്മേളനങ്ങൾ, മാളുകൾ, പൊതുസ്ഥലങ്ങൾ മുതലായ ഇടങ്ങൾ വൈറസ് പടരുന്നതിന് സാഹചര്യം ഒരുക്കും. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോ​ഗം, വ്യക്തി ശുചിത്വം തുടങ്ങിയ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം'' സർക്കാർ നിർദേശം നൽകി. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ ഉടൻ പരിശോധനയ്ക്ക് വിധേയരാകണമെന്നും സർക്കാർ നിർദേശത്തിൽ വ്യക്തമാക്കി.


ALSO READ: Monkeypox : ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആകെ 10 കേസുകൾ


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ദിവസം ഇന്ത്യയിൽ 15,815 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന കോവി‍ഡ് ‌പോസിറ്റീവ് നിരക്ക് 4.36 ശതമാനമാണ്. രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 1,19,264 ആണ്. ആകെ കോവിഡ് കേസുകളുടെ 0.27 ശതമാനമാണ് നിലവിലെ കേസുകൾ. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 5,26,996 ആയി. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,018 കോവിഡ് രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 4,35,93,112 ആയി ഉയർന്നു.


നിലവിൽ രോഗമുക്തി നിരക്ക് 98.54 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,62,802 സാമ്പിളുകൾ പരിശോധിച്ച് 87.99 കോടിയിലെത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.79 ശതമാനമാണ്. രാജ്യവ്യാപകമായി നടക്കുന്ന വാക്സിനേഷൻ ഡ്രൈവിന് കീഴിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,43,064 കോവിഡ് വാക്സിൻ ഡോസുകൾ നൽകി. രാജ്യത്ത് ആകെ നൽകിയ വാക്സിൻ കുത്തിവയ്പ്പുകളുടെ എണ്ണം 207.71 ആയി ഉയർന്നു. അതിൽ 93.74 കോടി രണ്ടാം ഡോസാണ്. 11.84 കോടി മുൻകരുതൽ ഡോസാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.