Covid Vaccination Drive: ഏകദേശം 1.33 കോടി ജനങ്ങൾ വാക്സിനായി അപേക്ഷ നൽകി
18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്നലെ ആരംഭിച്ച അവസരത്തിലാണ് 1.33 കോടി ജനങ്ങൾ രജിസ്റ്റർ ചെയ്‌തത്.
New Delhi: ഏകദേശം 1.33 കോടി ജനങ്ങൾ ബുധനാഴ്ച്ച കോവിഡ് വാക്‌സിനേഷനായി (Covid Vaccine) അപേക്ഷ നൽകി. 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്നലെ ആരംഭിച്ച അവസരത്തിലാണ് 1.33 കോടി ജനങ്ങൾ രജിസ്റ്റർ ചെയ്‌തത്. കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനായി പ്രത്യേകം സജ്ജീകരിച്ച CoWIN വെബ്സൈറ്റുകളിലൂടെയാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. മെയ് 1 നാണ് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്ക് വാക്‌സിൻ നല്കാൻ ആരംഭിക്കുന്നത്.
CoWIN വെബ്സൈറ്റുകളിൽ ഒരേ സമയം ഏകദേശം 27 ലക്ഷത്തോളം പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്‌ത് കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ ആശുപത്രികളിലെയും സർക്കാർ ആശുപത്രികളിലെയും സ്ലോട്ടുകളുടെ ഒഴിവനുസരിച്ചാണ് ഓരോത്തർക്കും വാക്‌സിനേഷന് അപ്പോയ്ന്റ്മെന്റ് നൽകുന്നത്.
കൂടുതൽ അപ്പോയ്ന്റ്മെന്റ് സ്ലോട്ടുകൾ ഉടൻ ലഭ്യമാക്കുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും ഗവണ്മെന്റ് വക്താക്കൾ ആവശ്യപെട്ടിട്ടുണ്ട്. വാക്‌സിനേഷന് (Vaccination) രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ https://www.cowin.gov.in/ എന്ന വെബ്സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യേണ്ടതാണ്. കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.
ബുധനാഴ്ച്ച മൂന്നാം ഘട്ട വാക്‌സിൻ രജിസ്‌ട്രേഷൻ ആരംഭിച്ചതിന് തൊട്ട് പിന്നാലെ വാക്സിനേഷനുള്ള രജിസ്ട്രേഷൻ പോർട്ടലായ കോവിന്റെ പ്രവർത്തനം മുടങ്ങി. ആരോഗ്യ സേതു ആപ്പിലും പല പിഴവുകൾ പ്രകടനമാകുന്നുണ്ടെന്നാണ് പല ഇടങ്ങളിലായി വിവരം ലഭിച്ചിരുന്നു. രജിസ്ട്രേഷന് മുഴുവിപ്പിക്കാൻ സാധിക്കുന്നില്ല, കോവിൻ വെബ്സൈറ്റ് (Website) ലോഡ് ചെയ്യാൻ സാധിക്കുന്നില്ല, ഒടിപി ലഭിക്കുന്നില്ല തുടങ്ങിയ നിരവധി പരാതികളാണ് രജിസ്‌ട്രേഷൻ ആരംഭിച്ച ആദ്യ ഘട്ടത്തിൽ ഉണ്ടായത്.
ALSO READ: കൊവിൻ ആപ് തകരാർ പരിഹരിച്ചു; 18 വയസ് കഴിഞ്ഞവരുടെ വാക്സിൻ രജിസ്ട്രേഷൻ പുനരാരംഭിച്ചു
എന്നാൽ ഉടൻ തന്നെ കൊവിൻ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ച് 18 വയസ് കഴിഞ്ഞവരുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ (Vaccine Registration) പുനരാരംഭിച്ചിരുന്നു. ഇന്ത്യ ജനുവരിയിലാണ് ജനങ്ങൾക്ക് വാക്‌സിൻ നല്കാൻ ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിൻ നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...