ന്യൂഡൽഹി: വിദഗ്ധ സംഘത്തിന്റെ ശുപാർശ ലഭിച്ചാൽ ഉടൻ അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വിദ​ഗ്ധ സംഘത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് എപ്പോൾ വാക്സിനേഷൻ നൽകണമെന്നും ഏത് പ്രായക്കാർക്കാണ് വാക്സിനേഷൻ നൽകേണ്ടതെന്നും സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം എന്ന് നിര്‍ദേശം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച ശുപാർശ ലഭിച്ചാൽ ഉടൻ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ സംബന്ധിച്ച സർക്കാരിന്റെ സമീപനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


രാജ്യവ്യാപകമായി 15-18 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ കഴിഞ്ഞ മാസം ആരംഭിച്ചു. ആവശ്യത്തിന് വാക്‌സിൻ ഡോസുകൾ സ്റ്റോക്കുണ്ട്. എന്നാൽ അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഇതുവരെ തന്റെ മുന്നിലെത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.


കോവിഡിന്റെ മൂന്നാം തരംഗത്തിനിടയിൽ ഇന്ത്യ വാക്സിനേഷൻ വളരെ ഫലപ്രദമായി നടപ്പിലാക്കി. വലിയ തോതിലുള്ള വാക്സിനേഷൻ മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യയെ സഹായിച്ചു. 15-18 പ്രായത്തുള്ള 75 ശതമാനം കുട്ടികൾക്കും 96 ശതമാനം മുതിർന്നവർക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്നും 77 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.