New Delhi: രാജ്യം  കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്കയിലാണ്.  കൊറോണ രണ്ടാം തരംഗം  സൃഷ്ടിച്ച ഭീതി വിട്ടുമാറും മുന്‍പാണ്  മൂന്നാം തരംഗ ഭീഷണി ഉയരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,   Covid Third Wave കുട്ടികളെയാണ് ഏറ്റവുമധികം  ബാധിക്കുക എന്ന തരത്തില്‍ പഠനങ്ങള്‍ പുറത്തു വന്നിരുന്നു. ഇത്  കൂടുതല്‍ ആശങ്ക പടര്‍ത്താന്‍ ഇടയാക്കി.


ഇതേതുടര്‍ന്ന്  മുതിര്‍ന്നവര്‍ക്കൊപ്പം  കുട്ടികള്‍ക്കുമുള്ള  കോവിഡ്  വാക്‌സിന്‍  (Covid Vaccine) നിര്‍മ്മിക്കുന്നതിലായി കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധ.  പല ഫാര്‍മ കമ്പനികളും ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തുകയാണ്.     


ഇതിനിടെ,  രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം മതിയായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം  മാത്രം മതിയെന്ന് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ് ഡല്‍ഹി ഹൈക്കോടതി  (Delhi High Court). 


പെട്ടെന്നുള്ള വാക്‌സിന്‍ വിതരണം ഒരുപക്ഷേ,  ദുരന്തം ക്ഷണിച്ച്‌  വരുത്തുമെന്നും കൂടാതെ, വാക്‌സിന്‍റെ ക്ലിനിക്കല്‍  ട്രയല്‍ ആവശ്യമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ നടത്താവൂ എന്നും  ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 


കോവിഡ്  മൂന്നാം തരംഗം മുന്നില്‍ക്കണ്ടുകൊണ്ട്  രാജ്യത്തെ 12 മുതല്‍ 17 വയസുവരെയുള്ളവരിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച്‌ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി കോടതിയുടെ നിരീക്ഷണം.  കുട്ടികളുടെ  കാര്യത്തില്‍  രക്ഷിതാക്കളുടെ ഉത്കണ്ഠ മനസ്സിലാക്കാന്‍ കഴിയുമെന്നും കോടതി അറിയിച്ചു .


Also Read:  India COVID Update : രാജ്യത്ത് 38,949 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 542 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു


അതേസമയം,  മതിയായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായത്തിനും വിലയിരുത്തലിനും ശേഷമേ  കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂവെന്നാണ്  കേന്ദ്രo ഇതിനോടകം  കോടതിയെ അറിയിച്ചിരിയ്ക്കുന്നത് . .


ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ്  എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.  സെപ്റ്റംബര്‍ 6ന്  ഹര്‍ജി വീണ്ടും പരിഗണിക്കും.  


Also Read: Stay Fit and Happy: ജീവിതം സന്തോഷപ്രദമാക്കാം, ദിവസം ആരംഭിക്കാം ആയുര്‍വേദത്തിനൊപ്പം


കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ അത് ഏറ്റവുമധികം ബാധിക്കുക  കുട്ടികളെയായിരിക്കും എന്ന തരത്തില്‍  റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്  ഹര്‍ജി സമര്‍പ്പിക്കപ്പട്ടത്. 


അതേസമയം,  Zydus Cadila നിര്‍മ്മിക്കുന്ന  കുട്ടികള്‍ക്കായുള്ള  വാക്‌സിന്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.