New Delhi: Covid രണ്ടാം തരംഗത്തിന് ശമനമായപ്പോള്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണിയിലാണ് രാജ്യം.  സെപ്റ്റംബറിൽ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ കോവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതലും ബാധിക്കുക എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലും , കര്‍ണാടകയിലും കുട്ടികളില്‍ കോവിഡ്  (Covid-19)  സ്ഥിരീകരിച്ചത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു.


അതേസമയം, കോവിഡ് മൂന്നാം തരംഗത്തിന്‍റെ  (Covid Third Wave) മുന്നറിയിപ്പ് മാതാപിതാക്കളില്‍ ആശങ്ക പടര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള  കോവിഡ് വാക്‌സിന്‍  എപ്പോള്‍ ലഭ്യമാകും എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, കുട്ടികള്‍ക്കുള്ള  കോവിഡ്  വാക്‌സിന്‍ സംബന്ധിച്ച നിര്‍ണ്ണായക  വിവരം ഇപ്പോള്‍  പുറത്തുവന്നിരിയ്ക്കുകയാണ്.


Also Read: India COVID Update : രാജ്യത്ത് 36,401 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ഒട്ടും കുറയാതെ കേരളത്തിലെ കോവിഡ് കണക്കുകൾ


2നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള  കോവിഡ് വാക്‌സിന്‍ അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  CMR-NIV Director Priya Abraham പറയുന്നതനുസരിച്ച്  ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്‍റെ രണ്ടാമത്തേയും മൂന്നാമത്തേയും  ഘട്ടങ്ങളുടെ  പരീക്ഷണങ്ങള്‍ നടക്കുകയാണ്.   ഈ പരീക്ഷണങ്ങളുടെ  ഫലം  അധികം വൈകാതെ തന്നെ ലഭ്യമാകും.  സെപ്റ്റംബറില്‍ തന്നെ പരീക്ഷണഹലം  സമര്‍പ്പിക്കും.  അനുമതി ലഭിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍  വിതരണം ആരംഭിക്കുമെന്ന് അവര്‍ അറിയിച്ചു.


Also Read: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു


അതുകൂടാതെ,  സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ്  എന്നീ വാക്‌സിനുകളും പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.  സൈഡസ് കാഡില്ല വാക്‌സിന് 66.6% ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക