ന്യൂഡൽഹി:  24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 23,285 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊറോണ നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങളിൽ പാളിച്ചപറ്റിയതോടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ചില സംസ്ഥാനങ്ങളിൽ കൊറോണ (Corona Virus) നിയന്ത്രണങ്ങൾ പാളിയതോടെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധന. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളുൾപ്പെടെ ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,13,08,846 ആയിട്ടുണ്ട്. 


Also Read: Kerala Covid Update : ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.05%


24 മണിക്കൂറിനിടയിൽ 15,157 പേർക്ക് രോഗം ഭേദമായിട്ടുണ്ട് ഇതോടെ ഇതുവരെ രോഗമുക്തരായത് 1,09,53,303 പേരാണ്.  1,97,237 പേർ കൊറോണ ബാധ കാരണംവിവിധയിടങ്ങളിൽ ചികിത്സയിലുണ്ട്.  


കഴിഞ്ഞ ദിവസം 117 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,58,306 ആയി. ഇതിനിടയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന രണ്ടാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത് മഹാരാഷ്ട്രയിൽ (Mahatashtra) തന്നെയാണ്  കേരളത്തിൽ ഇന്നലെ 2133 പേർക്ക് COVID 19 സ്ഥിരീകരിച്ചു. 13 പേരുടെ മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.