മൊറാദാബാദ്: ഉത്തര്‍പ്രദേശില്‍ പശുക്കളെ കള്ളക്കടത്ത് നടത്തി ജീവിച്ചവരുടെ സ്വത്തുവകകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണ്ടുകെട്ടി. മിയാസാരായി സ്വദേശി ഫര്‍ഹാന്‍, സഹോദരങ്ങളായ സാരിക്, സുഭാന്‍ എന്നിവരുടെ 2.5 കോടി രൂപാ മൂല്യമുള്ള സ്വത്തുക്കളാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച്‌ തഹസില്‍ദാല്‍ കണ്ടുകെട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനധികൃത ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് ഇവര്‍ സമ്പാദിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഫര്‍ഹാന്‍ ആയിരുന്നു ഇവരുടെ നേതാവ്. 


ഈ വസ്തുവകകള്‍ സര്‍ക്കാരിലേയ്ക്ക് മുതല്‍ക്കൂട്ടുമെന്ന് എ.എസ്.പി പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു.